Image

സൗദിയിലെത്തിയ മലയാളി വീട്ടുജോലിക്കാരി പീഡനത്തിനിരയായി ദുരിതത്തില്‍

അനില്‍ കുറിച്ചിമുട്ടം Published on 19 May, 2012
സൗദിയിലെത്തിയ മലയാളി വീട്ടുജോലിക്കാരി പീഡനത്തിനിരയായി ദുരിതത്തില്‍
ദമാം: സൗദിയില്‍ വീട്ടുജോലിക്കെത്തിയ മലയാളി പീഡനത്തിനിരയായി ദുരിതത്തില്‍ കഴിയുന്നു. കോഴിക്കോട്‌ പന്തീരങ്കാവ്‌ ചരളാക്കോട്ട്‌ വീട്ടില്‍ ലീല മന്നാര്‍ പൊയ്യില്‍ (52) കുവൈറ്റില്‍ ജോലി ചെയ്‌തതിനുശേഷം നാട്ടില്‍ ജോലിയെടുത്തു കഴിയുകയായിരുന്നു. എട്ടുവര്‍ഷം മുന്‍പ്‌ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കായി കടം എടുത്ത തുക തിരിച്ചടയ്‌ക്കാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ബോംബെയിലുള്ള അല്‍മുംതാസ്‌ ഓവര്‍സീസ്‌ എന്ന ട്രാവല്‍സിലെ അഷ്‌റഫ്‌ മുഖേനയാണ്‌ സൗദിയിലെത്തിയത്‌.

ദമാമിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയ ലീലയ്‌ക്ക്‌ ശാരീരിക, ലൈംഗീക പീഡനങ്ങള്‍ സഹിക്കേണ്‌ടിവന്നു. ഈ വിവരം നാട്ടിലുള്ള മക്കളെ അറിയിച്ചതിന്‍പ്രകാരം അവര്‍ ബുദൈയിലുള്ള ഇക്‌ബാല്‍ പള്ളിമുക്കിനെ ബന്ധപ്പെട്ടു. ഇക്‌ബാല്‍ നവയുഗം ജീവകാരുണ്യ വിഭാഗം ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്തിനെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ലീലയുമായി സംസാരിച്ച്‌ സ്‌പോണ്‍സറുടെ വീട്‌ കണെ്‌ടത്തി.

തുടര്‍ന്ന്‌ നവയുഗം പ്രവര്‍ത്തകരായ ഷാജി മതിലകം, കെ.ആര്‍. അജിത്‌, സി. ആര്‍. റെജിലാല്‍ എന്നിവരുമായി സ്‌പോണ്‍സറെയും ലീലയേയും നേരില്‍ കണ്‌ട്‌ കാര്യങ്ങള്‍ മനസിലാക്കി. ലീലയുടെ പീഡനങ്ങള്‍ നേരിട്ട്‌ മനസിലാക്കിയശേഷം സ്‌പോണ്‍സറുമായി സംസാരിച്ചു.

പീഡനം സഹിച്ച്‌ ജോലിയില്‍ തുടരാന്‍ താത്‌പര്യമില്ലെന്ന്‌ ലീല അറിയിച്ചതിനെത്തുടര്‍ന്ന്‌ സ്‌പോണ്‍സര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കിയാല്‍ നാട്ടില്‍ കയറ്റിവിടാമെന്നു പറഞ്ഞു. തുടര്‍ന്ന്‌ വീണ്‌ടും സ്‌പോണ്‍സറുമായി നവയുഗം പ്രവര്‍ത്തകള്‍ ചര്‍ച്ച നടത്തിയതിന്റെ ഫലമായി നഷ്‌ടപരിഹാരമില്ലാതെതന്നെ നാട്ടിലേയ്‌ക്ക്‌ കയറ്റിവിടാമെന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചിട്ടുണ്‌ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലീല 0590934820, സഫിയ 0552241890
സൗദിയിലെത്തിയ മലയാളി വീട്ടുജോലിക്കാരി പീഡനത്തിനിരയായി ദുരിതത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക