Image

ശരികളെ അവഗണിക്കുന്ന സി പി എം തകരും: രമ

Published on 19 May, 2012
ശരികളെ അവഗണിക്കുന്ന സി പി എം തകരും: രമ
കോഴിക്കോട്‌:ന്യൂനപക്ഷത്തിന്റെ ശരികളെ അവഗണിക്കുന്ന സി പി എം തകരുമെന്ന്‌ കൊല്ലപ്പെട്ട ടി. പി ചന്ദ്രശേഖരനെന്ന്‌ ഭാര്യ രമ ഒരു സ്വകാര്യ ചാനലിനോട്‌ പറഞ്ഞു. കുലത്തില്‍ പിറന്ന ധീരനായ കമ്മ്യൂണിസ്‌റ്റ്‌ ആയിരുന്നു ടി. പി ചന്ദ്രശേഖരന്‍. അധികാരമോഹിയായിരുന്നു ചന്ദ്രശേഖരനെന്ന സി പിഎം നിലപാട തെറ്റാണെന്നും അവര്‍ പറഞ്ഞു.

റവലൂഷനറി മാര്‍ക്‌സ്‌റ്റ്‌ പാര്‍ട്ടി രൂപീകരിക്കാനുള്ള ചന്ദ്രശേഖരന്റെ തീരുമാനം ശരിയായിരുന്നു എന്ന്‌ വൈകിയാണ്‌ താന്‍ തിരിച്ചറിഞ്ഞത്‌. സത്രീ പുരുഷ സമത്വമെന്ന ആശയം ജീവിതത്തിലും നടപ്പാക്കിയ വ്യക്‌തിയാണ്‌ തന്റെ പ്രിയസഖാവെന്നും രമ ചാനലിനോട്‌ വെളിപ്പെടുത്തി.
ശരികളെ അവഗണിക്കുന്ന സി പി എം തകരും: രമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക