Image

ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ മുല്ലപ്പള്ളിക്ക്‌ അറിയാമായിരുന്നു: പിണറായി

Published on 19 May, 2012
ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ മുല്ലപ്പള്ളിക്ക്‌ അറിയാമായിരുന്നു: പിണറായി
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‌ നേരത്തെ അറിയാമായിരുന്നുവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച അന്വേഷണം തെറ്റായ രീതിയിലാണ്‌ നീങ്ങുന്നതെങ്കില്‍ ഇടപെടും. അതിന്റെ ഭവിഷ്യത്ത്‌ സര്‍ക്കാരിന്‌ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട ആവശ്യം സിപിഎമ്മിനുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ സിപിഎമ്മിന്‌ ഭീഷണിയായിരുന്നില്ല. ചന്ദ്രശേഖരന്‍ പാര്‍ട്ടിവിടാന്‍ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നും വടകരയില്‍ നടന്ന കേളുവേട്ടന്‍ അനുസമരണയോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

ഓഫീസ്‌ സെക്രട്ടറി ബാബുവിനെ കസ്റ്റഡിയിലെടുത്ത ഭീകരമായി മര്‍ദ്ദിച്ചു. ഇതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പാനോളി വത്സന്‌ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ സമ്മതിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു. ചില മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നുണപ്രചാരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക