Image

അമേരിക്കയില്‍ സൈബര്‍ക്രൈം: പ്രബന്ധത്തിന് അംഗീകാരം

Published on 19 May, 2012
അമേരിക്കയില്‍ സൈബര്‍ക്രൈം: പ്രബന്ധത്തിന് അംഗീകാരം
കോഴിക്കോട് : അമേരിക്കയില്‍ സൈബര്‍കുറ്റകൃത്യം സംബന്ധിച്ച മികച്ച പ്രബന്ധത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കോഴിക്കോടുകാരനായ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ പ്രബന്ധം ഇടംനേടി. വെര്‍ജിനിയയില്‍ റിച്ച്‌മോന്‍ഡില്‍ നടക്കുന്ന 'വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, സെക്യൂരിറ്റി ആന്‍ഡ് ലോ' ആണ് മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് നല്‍കുക.

ഈ മാസം 30, 31 തീയതികളിലാണ് 'വേള്‍ഡ് കോണ്‍ഫറന്‍സ്' നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ ചുരുക്കപ്പെട്ടികയില്‍, സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റായ വിനോദിന്റേത് ഉള്‍പ്പടെ അഞ്ചു പ്രബന്ധങ്ങളാണ് ഇടംനേടിയിട്ടുള്ളത്. അവയുള്‍പ്പടെ മികച്ച 17 പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും.

അമേരിക്കന്‍ നീതിന്യായ സംവിധാനത്തില്‍ സോഫ്ട്‌വേര്‍ ചോരണം (സോഫ്ട്‌വേര്‍ പൈറസി) ചെറുക്കാന്‍ ഉപയോഗിച്ചു വരുന്ന പരിശോധനാ സംവിധാനത്തിലെ അഞ്ച് സുപ്രധാന പിശകുകള്‍ ചൂണ്ടിക്കാട്ടുന്നതാണ് വിനോദിന്റെ പ്രബന്ധം.

കോഴിക്കോട് തിരുത്തിയാട് പൊല്‍പായ മനയില്‍ പി.എം.കെ.ഭട്ടതിരിപ്പാടിന്റെയും ലീല മഴവഞ്ചേരിയുടെയും മകനായ വിനോദ്, കഴിഞ്ഞ 18 വര്‍ഷത്തിനിടെ നൂറ്റമ്പതോളം സോഫ്ട്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006 മുതല്‍ അദ്ദേഹം സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റാണ്. പോലീസും ജുഡീഷ്യറിയും മറ്റ് പല ഏജന്‍സികളും അദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. സൈബര്‍കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക