Image

ഷാരൂഖിനെ കുറ്റപ്പെടുത്തി ശിവസേന തലവന്‍ ബാല്‍ താക്കറെ

Published on 19 May, 2012
ഷാരൂഖിനെ കുറ്റപ്പെടുത്തി ശിവസേന തലവന്‍ ബാല്‍ താക്കറെ
അമേരിക്കയില്‍ പോയി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുമുന്നില്‍ ശാന്തനായി നിന്നുകൊടുത്ത ഷാരൂഖ് ഖാന്‍ മുംബൈയിലെ സ്റ്റേഡിയത്തില്‍ ബഹളംവെക്കുന്നത് കോണ്‍ഗ്രസ്സിന്റെ സംരക്ഷണമനുഭവിക്കുന്നത് കൊണ്ടാണെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് താക്കറെയുടെ വിമര്‍ശനം. അമേരിക്കയില്‍ യു.എസ്. ഉദ്യോഗസ്ഥര്‍ തുണിയഴിച്ച് പരിശോധിച്ചിട്ടും കുപിതനാവാതെ നിന്ന ഷാരൂഖ് അപമാനിതനാകാന്‍ വീണ്ടുംവീണ്ടും അവിടേക്ക് പോകുന്നു.

എന്നാല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷാഭടന്മാരുമായി ഷാരൂഖ് വഴക്കിട്ടത് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതുകൊണ്ടാണ്. ഷാരൂഖ് നല്ല നടനാണ്. എന്നാല്‍ വിരുന്ന്‌സത്കാരങ്ങളില്‍ ഷാരൂഖിന്റെ പെരുമാറ്റം വിവാദമാകുകയാണ്. അടുത്തയിടെ സെയ്ഫ് അലി ഖാനും ഷാരൂഖിനെപ്പോലെ പെരുമാറിയിരുന്നു. അതുകൊണ്ടായിരിക്കാം കേന്ദ്രം സെയ്ഫ് അലി ഖാന് പത്മശ്രീ നല്‍കിയാദരിച്ചത്. അങ്ങനെയാണെങ്കില്‍ ഷാരൂഖിന് രാജ്യസഭാംഗത്വം ലഭിക്കാന്‍വരെ അര്‍ഹതയുണ്ടെന്നും താക്കറെ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക