Image

വോട്ട് ആര്‍ക്കാണെന്ന് രേഖപ്പെടുത്തിയ രശീത് ലഭിക്കുന്ന സംവിധാനം

Published on 19 May, 2012
വോട്ട് ആര്‍ക്കാണെന്ന് രേഖപ്പെടുത്തിയ രശീത് ലഭിക്കുന്ന സംവിധാനം
വോട്ട് ചെയ്തയുടന്‍ ആര്‍ക്കാണെന്ന് രേഖപ്പെടുത്തിയ രശീത് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന സംവിധാനം തിരഞ്ഞെടുപ്പുകമ്മീഷന്‍ നടപ്പാക്കുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വസനീയത സംശയാതീതമായി തെളിയിക്കുന്നതിനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ടുചെയ്തതെന്ന് സ്‌ക്രീനില്‍ സെക്കന്‍ഡുകളോളം തെളിയുകയും ചെയ്യും.

എ.ടി.എം. യന്ത്രങ്ങളില്‍നിന്ന് ഇടപാടിനുശേഷം ലഭിക്കുന്ന രശീത് പോലെയുള്ള രേഖ വോട്ടിങ് യന്ത്രത്തില്‍നിന്ന് ലഭിക്കുന്ന സംവിധാനത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇത് 2014-ന് മുമ്പായി നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷണര്‍ ഹരിശങ്കര്‍ ബ്രഹ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക