Image

ചന്ദ്രശേഖരന്‍ വധം: കൂടുതല്‍ അറസ്റ്റ്‌, സിപിഎം പ്രതിരോധത്തില്‍

Published on 19 May, 2012
ചന്ദ്രശേഖരന്‍ വധം: കൂടുതല്‍ അറസ്റ്റ്‌, സിപിഎം പ്രതിരോധത്തില്‍
കോഴിക്കോട്‌: ഒഞ്ചിയം റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ സിപിഎം നേതാക്കളും അനുഭാവികളും അറസ്റ്റിലാകുന്നത്‌ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. ഇന്നലെ പ്രതികളായ ക്വട്ടേഷന്‍ സംഘത്തിന്‌ പണംകൈമാറ്റത്തില്‍ പങ്കാളിയായ സി.പി.എമ്മിന്റെ ലോക്കല്‍കമ്മിറ്റിയംഗത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്‌തു.സി.പി.എം. കുന്നോത്തുപറമ്പ്‌ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച്‌സെക്രട്ടറിയുമായ കണ്ണൂര്‍ ചെറുപറമ്പ്‌ പറമ്പത്ത്‌ കൃഷ്‌ണനിവാസില്‍ ജ്യോതിബാബുവിനെയാണ്‌ (51) അറസ്റ്റുചെയ്‌തത്‌.

കേസില്‍ മൂന്ന്‌ സി.പി.എം. ലോക്കല്‍കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി.

അറസ്റ്റിലായ ജ്യോതിബാബുവിനെ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ രാജീവ്‌ ജയരാജ്‌ പത്തുദിവസത്തേക്ക്‌ പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം നടത്തിയ സംഘത്തിനും ആസൂത്രണം നടത്തിയ രാമചന്ദ്രനും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത്‌ ജ്യോതിബാബുവാണെന്ന്‌ പോലീസ്‌ പറയുന്നു. ഗുണ്ടാനേതാവ്‌ കൊടി സുനിക്കും സംഘത്തിനും പണം കൈമാറിയതും ഇയാളാണെന്ന്‌ സൂചനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക