Image

ചന്ദ്രശേഖരന്‍ വധം: പ്രതികളെന്ന്‌ തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന്‌ കാരാട്ട്‌

Published on 19 May, 2012
ചന്ദ്രശേഖരന്‍ വധം: പ്രതികളെന്ന്‌ തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന്‌ കാരാട്ട്‌
കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വെളിപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയെ അപമാനിക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും. ഇ.കെ. നായനാരുടെ ചരമവാര്‍ഷികദിനത്തില്‍ കല്യാശേരിയില്‍ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ജനങ്ങളോട്‌ ഉത്തരം പറയേണ്ട പാര്‍ട്ടിയാണിത്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്‌. എന്നാല്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നു സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീക്കുന്നു.

എതിരാളികളെ ആയുധംകൊണ്ടു നേരിടുക പാര്‍ട്ടി നയമല്ല. മാര്‍ക്‌സിസ്‌റ്റ്‌ ആശയവും തൊഴിലാളിവര്‍ഗ രാഷ്‌ട്രീയവുമാണ്‌ പാര്‍ട്ടിയുടെ ഏറ്റവും വലിയ ആയുധം. സമഗ്രമായ അന്വേഷത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണു കോണ്‍ഗ്രസും കൂട്ടരും നടത്തുന്നത്‌.
രാഷ്‌ട്രീയനേട്ടം കൊയ്യാനാണ്‌ കോണ്‍ഗ്രസിന്റെയും മന്ത്രിമാരുടെയും ശ്രമം. രാഷ്‌ട്രീയത്തിന്റെയും ആശയത്തിന്റെയും പേരില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടാണു കള്ളപ്രചാരവേല നടത്തി മുന്നോട്ടുപോകുന്നത്‌. വിപ്ലവകാരികളുടെയും രക്‌തസാക്ഷികളുടെയും പാരമ്പര്യമുള്ള കണ്ണൂരിലെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും നീക്കമുണെന്നും കാരാട്ട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക