Image

രൂപയുടെ വിലയിടിവ്‌ ആശങ്കാജനകമെന്ന്‌ ധനമന്ത്രി

Published on 20 May, 2012
രൂപയുടെ വിലയിടിവ്‌ ആശങ്കാജനകമെന്ന്‌ ധനമന്ത്രി
കൊല്‍ക്കത്ത: കുറച്ചു ദിവസങ്ങളായി തുടരുന്ന രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കാജനകമാണെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രസ്‌താവിച്ചു. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഇക്കാര്യത്തില്‍ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള വളര്‍ന്നു വരുന്ന വിപണികളിലും കറന്‍സിയുടെ വില ഇടിയുന്നുണ്ടെന്നും പ്രണബ്‌ കൂട്ടിച്ചേര്‍ത്തു. യുറോ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

 രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാരജയപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. ഡോളറിനുള്ള ഡിമാന്റ് അതി ശക്തമായതിനാല്‍ രൂപയുടെ തകര്‍ച്ച തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്ന് മുതിര്‍ന്ന ആര്‍.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കനത്ത തകര്‍ച്ച ഉണ്ടാകുമ്പോള്‍ നടത്തുന്ന ഇടപെടലുകള്‍ രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും ഈ വിജയം അധികം നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ സെപ്തംബര്‍ - മാര്‍ച്ച് കാലയളവില്‍ 2000 കോടി ഡോളറാണ് ആര്‍.ബി.ജെ വിദേശ നാണയവിപണിയില്‍ ഇറക്കിയത്. പല കാരണങ്ങള്‍ കൊണ്ടും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിയുന്നതും രൂപയുടെ തകര്‍ച്ചക്ക് കാരണമാകുന്നുണ്ടെന്ന് റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കമ്മി നിയന്ത്രിക്കാനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെങ്കില്‍ വരും നാളുകളില്‍ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പും ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.2012 മാര്‍ച്ചിന് ശേഷം മാത്രം രൂപയുടെ മൂല്യത്തില്‍ ഒമ്പത് ശതമാനം ഇടിവാണ് ഉണ്ടായത്. നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക