Image

മമത ബാനര്‍ജിക്ക് തുറന്ന കത്ത്

Published on 20 May, 2012
മമത ബാനര്‍ജിക്ക് തുറന്ന കത്ത്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പ്രസിഡന്‍നസി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി താനിയ ഭരദ്വാജിന്റെ തുറന്ന കത്ത്. ചാനല്‍ പരിപാടിക്കിടെ സര്‍ക്കാര്‍ നടപടികളെ കുറിച്ച തന്റെ ചോദ്യത്തോട് ക്ഷുഭിതയായി പ്രതികരിച്ച മുഖ്യമന്ത്രി തന്നെയും കൂട്ടുകാരെയും മാവോയിസ്റ്റ് എന്ന് വിളിച്ചത് എന്തിനാണെന്ന് താനിയ കത്തില്‍ ചോദിക്കുന്നു.

മമത സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ കാര്‍ട്ടൂണ്‍ വിവാദവും പെണ്‍കുട്ടിക്കെതിരായ പീഡനവുമടക്കമുള്ള സംഭവങ്ങളെയും താനിയ കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഒരാളുടെ സ്വഭാവത്തെ പരിശോധിക്കണം എന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അധികാരം നല്‍കിയാല്‍ മതിയെന്ന മുന്‍ യു.എസ് പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയാണ് അവള്‍ കത്ത് അവസാനിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക