Image

വേശ്യാവൃത്തിയിലേര്‍പ്പെട്ട് പിടിക്കപ്പെടുന്ന വിദേശവനിതകളെ നാടുകടത്താന്‍ കേന്ദ്രനിര്‍ദേശം

Published on 20 May, 2012
വേശ്യാവൃത്തിയിലേര്‍പ്പെട്ട് പിടിക്കപ്പെടുന്ന വിദേശവനിതകളെ നാടുകടത്താന്‍ കേന്ദ്രനിര്‍ദേശം
വേശ്യാവൃത്തിയിലേര്‍പ്പെട്ട് പിടിക്കപ്പെടുന്ന വിദേശവനിതകളെ കോടതി നടപടിക്ക് വിധേയരാക്കാതെ നാട്ടിലേക്ക് നാടുകടത്താന്‍ കേന്ദ്രനിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.
നിലവില്‍ ഇവരെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം അനാശാസ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ കുറ്റം ചുമത്തി തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുകയാണ് പതിവ്. ഡല്‍ഹിയിലും മുംബൈയിലും ബാംഗളൂരിലും നടന്ന റെയ്ഡുകളില്‍ ഉക്രെയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികള്‍ പിടിക്കപ്പെടുന്ന സംഭവം വ്യാപകമായതോടെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഉക്രെയ്‌നില്‍ നിന്നുളള വനിതകള്‍ വ്യാപകമായി ഇന്ത്യയില്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്നത് മുന്‍നിര്‍ത്തി ഇവിടെ നിന്നും വീസയ്ക്ക് അപേക്ഷിക്കുന്ന 15 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് കര്‍ശന പരിശോധനയ്ക്ക് ശേഷം വീസ നല്‍കിയാല്‍ മതിയെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ഒരു സംഘം ഉക്രെയ്ന്‍ വനിതകള്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പില്‍ കഴിഞ്ഞ ഫെബ്രുവരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക