Image

വി.എസ്‌ കത്തയച്ചതായി കേന്ദ്ര നേതാക്കള്‍ക്ക്‌ പോലും അറിയില്ല: പിണറായി

Published on 20 May, 2012
വി.എസ്‌ കത്തയച്ചതായി കേന്ദ്ര നേതാക്കള്‍ക്ക്‌ പോലും അറിയില്ല: പിണറായി
കാസര്‍ഗോഡ്‌: പ്രതിപക്ഷ നേതാവായിരിക്കാന്‍ താത്‌പര്യമില്ലെന്ന്‌ കാണിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന്‌ കത്ത്‌ അയച്ചതായി പറയുന്ന കത്തിന്റെ കാര്യം കേന്ദ്ര നേതാക്കള്‍ക്ക്‌ പോലും അറിയില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തില്‍ നുണ പ്രചരണം നടത്തുന്നത്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്‌ടാണ്‌. കത്ത്‌ അയച്ചതായി കേന്ദ്ര നേതാക്കള്‍ക്ക്‌ അറിവില്ല. കത്ത്‌ അയച്ചിട്ടുണ്‌ടെങ്കില്‍ അത്‌ വി.എസിനോട്‌ ചോദിക്കണം. പാര്‍ട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണ്‌. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ യുഡിഎഫുകാരും ചില കപട കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നുണ്‌ടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക