Image

സാര്‍ക്ക് ചലച്ചിത്രമേള: ബ്യാരിക്ക് വെങ്കലമെഡല്‍

Published on 20 May, 2012
സാര്‍ക്ക് ചലച്ചിത്രമേള: ബ്യാരിക്ക് വെങ്കലമെഡല്‍
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ 2012 ല്‍ മലയാളിയായ കെ.പി സുവീരന്‍ സംവിധാനം ചെയ്ത 'ബ്യാരി' ക്ക് വെങ്കല മെഡല്‍. ശ്രീലങ്കന്‍ ചിത്രമായ ആകാശ കുസുമം സ്വര്‍ണ്ണ മെഡലും പാകിസ്താന്‍ ചിത്രം റാംചന്ദ് വെള്ളിയും നേടി. 

2011 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണ് ബ്യാരി. ദക്ഷിണ കന്നഡ പ്രദേശത്ത് സംസാരിക്കുന്ന ലിപിയില്ലാത്ത 'ബ്യാരി' ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നടി രേവതി സംവിധാനം ചെയ്ത 'റെഡ് ബില്‍ഡിങ് വേര്‍ ദ സണ്‍ സെറ്റ്‌സ്' എന്ന ചിത്രം സ്വര്‍ണ്ണ മെഡലിനര്‍ഹമായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക