Image

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിവാഹിതനായി

Published on 20 May, 2012
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിവാഹിതനായി
ലോസ് ആഞ്ചലീസ്: മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ അപ്‌ഡേറ്റായി ഇനി ഇങ്ങനെ കാണാം. മാരീഡ് എന്ന്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്റെ ചരിത്രത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കാമുകി പ്രിസില ചാനിനെ വിവാഹം കഴിച്ചു. 

ദീര്‍ഘനാളത്തെ പ്രണയത്തിന്റെ സാഫല്യമായി കാലിഫോര്‍ണിയയില്‍ നടന്ന വിവാഹചടങ്ങുകള്‍. ഫേസ്ബുക്കിന്റെ സി.ഇ. ഒയായ അദ്ദേഹത്തിന് വിവാഹത്തിന് ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്വപ്രയത്‌നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കര്‍ബര്‍ഗ്. 

വിവാഹവാര്‍ത്ത അദ്ദേഹം ഫേസ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹചിത്രം പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ 1,31,000 പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഹവാര്‍ഡില്‍ ഒമ്പതുവര്‍ഷം മുമ്പാണ് 27 കാരിയായ പ്രിസിലയെ ആദ്യം കണ്ടുമുട്ടുന്നത്. മെയ് 14 നായിരുന്നു സക്കര്‍ബര്‍ഗിന്റെ 28മത് ജന്മദിനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക