Image

ഒഐസിസി ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ്: കെപിസിസിയുമായി ചര്‍ച്ച നടത്തി

Published on 21 May, 2012
ഒഐസിസി ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ്: കെപിസിസിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഒഐസിസി ഓസ്‌ട്രേലിയയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ ജോസഫുമായും കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയുമായി മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഒഐസിസി ഓസ്‌ട്രേലിയായുടെ സോണല്‍ കമ്മറ്റി തെരഞ്ഞെടുപ്പുമായി ഒഐസിസി വൈസ് പ്രസിഡന്റ് സി.പി. സാജു ചര്‍ച്ച നടത്തി. 

വിവിധ കമ്മറ്റികളില്‍ കെപിസിസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഭാരവാഹികളുടെ അംഗസംഖ്യ കൂട്ടാനും ധാരണയായി. എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനം ലഘൂകരിക്കാന്‍ സോണല്‍ കമ്മറ്റികള്‍ തുടങ്ങുവാന്‍ കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. 

ഒഐസിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും കമ്മറ്റിയുടെ നല്ല പ്രവര്‍ത്തനവും സജീവ സാന്നിധ്യവും പൊതുവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകളില്‍ കെപിസിസി ഭാരവാഹികള്‍ സംതൃപ്തി അറിയിച്ചു. ഒഐസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കെപിസിസി ഭാരവാഹികള്‍ പ്രശംസിച്ചതായി സി.പി. സാജു പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക