Image

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കൊച്ചിയില്‍ ജനുവരി 15ന്

Published on 22 May, 2012
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കൊച്ചിയില്‍ ജനുവരി 15ന്
  കൊച്ചി: കൊച്ചിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരം ജനുവരി 15ന് നടക്കും. പരമ്പരയിലെ രണ്ടാം മത്സരമാവും കൊച്ചിയില്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. കൊച്ചി ആദ്യമായിട്ടാണ് ഡേ-നൈറ്റ് മത്സരത്തിന് വേദിയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന എട്ടാമത്തെ രാജ്യാന്തര മത്സരമാണിത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം നവംബര്‍ ആറിനാണ് തുടങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റും ഏഴ് ഏകദിനങ്ങള്‍ക്കും പുറമേ ട്വന്റി-20 മത്സരങ്ങളുമുണ്ടാവും. കേരളത്തിന് അവസാനം ലഭിച്ച ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴമൂലം തടസപ്പെട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക