Image

സാംഗ്മയെ കാണാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു

Published on 22 May, 2012
സാംഗ്മയെ കാണാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു
ന്യൂഡല്‍ഹി: എന്‍സിപി നേതാവ് പി.എ.സാംഗ്മയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിസമ്മതിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാംഗ്മ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. കോണ്‍ഗ്രസും സ്വന്തം പാര്‍ട്ടിയായ എന്‍സിപിയും സാംഗ്മയെ പിന്തുണയ്ക്കുന്നില്ല. കൂടിക്കാഴ്ചയ്ക്കു സാംഗ്മ സമയം ചോദിച്ചെങ്കിലും സോണിയ വിസമ്മതിക്കുകയായിരുന്നു. 

എന്നാല്‍, ബിജെഡിയും എഐഎഡിഎംകെയും പ്രസിഡന്റ് സ്ഥാനത്തേക്ക് സാംഗ്മയെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനിടെ, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി സാംഗ്മ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് അദ്ദേഹം സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തിയത്. തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും സിപിഎം ജനറല്‍ സെക്രട്ടറി കാരാട്ടുമായി സംസാരിച്ചിട്ടുണ്‌ടെന്നും പി.എ.സാംഗ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക