Image

കോഴിക്കോട്‌ സ്വദേശി എന്‍ജിനീയര്‍ ബാംഗ്‌ളൂരില്‍ കൊല്ലപ്പെട്ടു

Published on 22 May, 2012
കോഴിക്കോട്‌ സ്വദേശി എന്‍ജിനീയര്‍ ബാംഗ്‌ളൂരില്‍ കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: കോഴിക്കോട്‌ സ്വദേശി സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയര്‍ ബാംഗ്‌ളൂരില്‍ കൊല്ലപ്പെട്ടു. കോഴിക്കോട്‌ മലാപ്പറമ്പ്‌ ഇന്ദീവരത്തില്‍ സുബ്രഹ്‌മണ്യന്റെ മകനുമായ ശ്രീരാഗിന്റെ (27) ആണ്‌ ഇന്ന്‌ രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

മൃതദേഹം കാറിനുള്ളില്‍ ദേഹമാസകലം സെലോടേപ്പ്‌ കൊണ്ടു വരിഞ്ഞുകെട്ടി തലയില്‍ പ്ലാസ്‌റ്റിക്‌ കവര്‍ മുറുക്കിക്കെട്ടിയ നിലയിലായിരുന്നു. കാര്‍ പൂട്ടിയ നിലയിലായിരുന്നു. പിന്‍സീറ്റിലായിരുന്ന മൃതദേഹം കാറിന്റെ ചില്ലുതകര്‍ത്താണു പുറത്തെടുത്തത്‌. എഇസിഎസ്‌ ലേഔട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന ശ്രീരാഗ്‌ അടുത്തുള്ള ബന്ധുവീട്ടില്‍ നിന്നു തിങ്കളാഴ്‌ച രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ചു മടങ്ങിയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കൊലയ്‌ക്കു പിന്നില്‍ പ്രഫഷനല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യുണ്ടോ എന്നും അന്വേഷിക്കുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബൗറിങ്‌ ആശുപത്രിയിലുള്ള മൃതദേഹം ഇന്നു ബന്ധുക്കളെത്തിയ ശേഷം നാട്ടിലേക്കു കൊണ്ടുപോകും. ഇന്ദിരയാണു മാതാവ്‌. സഹോദരന്‍: ഷനോജ്‌ (മാനേജര്‍, ധനലക്ഷ്‌മി ബാങ്ക്‌, മുംബൈ).

സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മഹാദേവപുര പൊലീസ്‌ മൊഴിയെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക