Image

വിഎസ്‌ പാര്‍ട്ടി വിട്ടാല്‍ ജീവനും സ്വത്തും നല്‍കും: ബര്‍ലിന്‍

Published on 22 May, 2012
വിഎസ്‌ പാര്‍ട്ടി വിട്ടാല്‍ ജീവനും സ്വത്തും നല്‍കും: ബര്‍ലിന്‍
കണ്ണൂര്‍: വി.എസ്‌. അച്യുതാനന്ദന്‍ സിപിഎം വിട്ടു പുറത്തു വന്ന്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ തന്റെ സ്വത്തും ജീവനും ഉള്‍പ്പെടെ എന്തും ആ പ്രസ്‌ഥാനത്തിനു നല്‍കാന്‍ തയാറാണെന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ വ്യക്തമാക്കി. വി.എസ്‌ ആദര്‍ശമുള്ള കരുത്തനായ നേതാവാണ്‌. ഇത്തരക്കാര്‍ക്ക്‌ സിപിഎമ്മില്‍ തുടരാനാവില്ലെന്നും ബെര്‍ലിന്‍ പറഞ്ഞു.

ഒരു പുതിയ പാര്‍ട്ടി തുടങ്ങുമ്പോള്‍ ആദ്യകാല ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അതിനെ മറികടക്കാനുള്ള ശ്രമത്തില്‍ താനും പങ്കാളിയാകും. തന്റെ സ്വത്തുക്കള്‍ സിപിഎമ്മിനു നല്‍കാന്‍ പാര്‍ട്ടിയിലുള്ള കാലത്തു തീരുമാനിച്ചിരുന്നതായിരുന്നെന്നു ബര്‍ലിന്‍ പറഞ്ഞു. മരിക്കുന്നതിന്‌ ഏതാനും വര്‍ഷം മുന്‍പ്‌ ഇ.എം.എസ്‌ വീട്ടില്‍ വന്നപ്പോഴാണ്‌ അങ്ങനെയൊരു നിര്‍ദേശം വച്ചിരുന്നു. കാലശേഷം വീടും മറ്റും പഠനഗവേഷണകേന്ദ്രം തുടങ്ങാനായി, പാര്‍ട്ടിക്കു വന്നുചേരുന്ന തരത്തില്‍ ഒസ്യത്ത്‌ എഴുതിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇക്കാര്യം താന്‍ പൂര്‍ണമനസ്സോടെ സമ്മതിക്കുകയും ചെയ്‌തു.

തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ ഇനി അതിന്റെ ആവശ്യം ഇല്ല. പാര്‍ട്ടിയിലുള്ളപ്പോള്‍ പാര്‍ട്ടി ഗസ്‌റ്റ്‌ ഹൗസായാണു സിപിഎമ്മുകാര്‍ തന്റെ വീടിനെ കണ്ടിരുന്നതെന്നും ബര്‍ലിന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക