Image

ചന്ദ്രശേഖരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സുരേഷ് ഗോപി

Published on 22 May, 2012
ചന്ദ്രശേഖരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സുരേഷ് ഗോപി
തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ ആര് തന്നെയായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കണമെന്ന് നടന്‍ സുരേഷ് ഗോപി. കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നല്ല ജീവിത അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നും ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയാണ് കേരളത്തില്‍. കുന്തം ഉപയോഗിച്ചും കഠാര ഉപയോഗിച്ചും മഹത്തായ ജനകീയ അവകാശത്തെ ചോദ്യം ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്നും സുരക്ഷിത ജീവിതം ഭരണകൂടം ഉറപ്പ് വരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്കാരിക നായകന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്കാരിക നായകന്‍മാര്‍ ശബ്ദം ഉയര്‍ത്തിയത് കൊണ്ട് കാര്യമില്ലെന്നും അവരുടെ പ്രതികരണങ്ങള്‍ക്കായി ഭരണകൂടും കാത്തിരിക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. നടന്‍ മോഹന്‍ലാലിന്റെ പ്രതികരണത്തെപറ്റി ചോദിച്ചപ്പോള്‍ സാംസ്കാരിക നായകനായിട്ടാണ് എന്നെ കാണുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ പറഞ്ഞ താരത്തെക്കാള്‍ മുമ്പ് വളരെ ശക്തമായി പരുഷമായ ഭാഷയില്‍ പ്രതികരിച്ചതാണെന്നും അത് കേരളത്തിലെ പ്രേക്ഷകര്‍ കണ്ടതുമാണെന്നുമായിരുന്നു മറുപടി. ഭരണം മുള്‍മുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ആരെകൊല്ലും എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക