Image

ബഹിരാകാശത്തേയ്ക്കു സ്വകാര്യപേടകം; ഡ്രാഗണ്‍ വിക്ഷേപിച്ചു

Published on 22 May, 2012
ബഹിരാകാശത്തേയ്ക്കു സ്വകാര്യപേടകം; ഡ്രാഗണ്‍ വിക്ഷേപിച്ചു
വാഷിംഗ്ടണ്‍: ബഹിരാകാശദൌത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ കമ്പനി പങ്കാളിയായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു ആവശ്യമായ അരടണ്‍ സാധനങ്ങളും ഉപകരണങ്ങളുമായി ആളില്ലാത്ത സ്വകാര്യപേടകം 'ഡ്രാഗണ്‍' വിക്ഷേപിച്ചു. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ 'സ്പേസ് എക്സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റാണ് 'ഡ്രാഗണു'മായി ഫ്ളോറിഡയിലെ കേപ് കനാവെറലില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.44ന് കുതിച്ചുയര്‍ന്നത്. പേടകം വ്യാഴാഴ്ച ബഹിരാകാശനിലയത്തിലെത്തും. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 500 കിലോഗ്രാം സാധനങ്ങളുമായാണ് യാത്ര. ഈ മാസം അവസാനത്തോടെ 'ഡ്രാഗണ്‍' മടങ്ങും. ആറു മെട്രിക് ടണ്‍ ഭാരം വഹിക്കാവുന്നതാണു ഡ്രാഗണ്‍ പേടകം. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ 'സ്പേസ് എക്സ്' എന്ന ചുരുക്കപ്പേരിലറിയുന്ന 'സ്പേസ് എക്സ്പ്ളൊറേഷന്‍ കോര്‍പറേഷന്‍' എന്ന കമ്പനിയാണ് ഡ്രാഗണ്‍ പേടകം രൂപകല്പന ചെയ്തു നിര്‍മിച്ചത്. ഇതിനുള്ള സാങ്കേതികസഹായം നാസശാസ്ത്രജ്ഞര്‍ നല്‍കി. പേപാല്‍ സ്ഥാപകനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക