Image

യുഎസ് മിസൈല്‍ ആക്രമണം; പാക്കിസ്ഥാനില്‍ അഞ്ച് മരണം

Published on 22 May, 2012
യുഎസ് മിസൈല്‍ ആക്രമണം; പാക്കിസ്ഥാനില്‍ അഞ്ച് മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയിലെ മിരന്‍ഷായ്ക്കു സമീപം ഒരു വീട് ലക്ഷ്യമിട്ട് രണ്ടു മിസൈലുകള്‍ വിമാനത്തില്‍നിന്നു വര്‍ഷിച്ചു. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മിരന്‍ഷാ മേഖലയിലേയ്ക്കു അഞ്ച് പൈലറ്റില്ലാ വിമാനങ്ങളാണ് എത്തിയത്. ഇരുപത്തിയഞ്ചാമത് നാറ്റോ ഉച്ചകോടിയ്ക്കു ശേഷം സിഐഎയുടെ പൈലറ്റ്രഹിത വിമാനം പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. അല്‍ക്വയ്ദ, താലിബാന്‍ ഭീകരര്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് നോര്‍ത്ത് വസിറിസ്ഥാന്‍. ഈ പ്രദേശത്ത് യുഎസിന്റെ പൈലറ്റ് രഹിത വിമാനങ്ങള്‍ ഇതിനകം നിരവവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതേത്തുടര്‍ന്ന് പാക്കിസ്ഥാനിലൂടെയുള്ള നാറ്റോ പാതകള്‍ അടച്ചിരുന്നു. ഇതിനുശേഷം നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇനിയും നാറ്റോ പാത തുറന്നു നല്‍കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. സ്വാഭാവികമായും പാക്കിസ്ഥാനും യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാറ്റോ ഉച്ചകോടിയ്ക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക