Image

റ്റി.വി. റിമോട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി അന്തരിച്ചു

പി.പി.ചെറിയാന്‍ Published on 23 May, 2012
റ്റി.വി. റിമോട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി അന്തരിച്ചു
ചിക്കാഗോ: ലോകത്തെ ആദ്യത്തെ വയര്‍ലസ് റ്റി.വി. റിമോര്‍ട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി 96-ാമത്തെ വയസ്സില്‍ ചിക്കാഗോയില്‍ നിര്യാതനായി.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ചിക്കാഗോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യൂജിന്‍ മെയ് 20 ഞായറാഴ്ച അന്തരിച്ചതായി ഇന്ന് പ്രസിദ്ധീകരിച്ച പത്രകുറിപ്പില്‍ പറയുന്നു.

1955വരെ റ്റി. വി. ചാനല്‍ മാറ്റുന്നതിന് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് റ്റി.വി. യില്‍ ഘടിപ്പിച്ചിരുന്ന നോബു തിരിക്കേണ്ടിയിരുന്നു. എന്നാല്‍ റ്റി.വി. റിമോട്ട് കണ്ടുപിടിച്ചതോടെ നൂറുകണക്കിന് ചാനലുകള്‍ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടു മാറി മാറി കാണുന്നതിനുള്ള സൗകര്യം ലഭിച്ചു. യൂജിന്റെ സഹപ്രവര്‍ത്തകനായിരുന്ന സെനത്ത് എഞ്ചിനീയര്‍ റോബര്‍ട്ട് ആ
സ് ലറും റിമോര്‍ട്ട് കണ്ടുപിടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്ക് ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

47 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 18 യു.എസ്സ് പാറ്റന്റ് യൂജിന്‍ നേടിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്ത് യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സില്‍ റാഡാര്‍ അഡ്വാന്‍സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്നത്തെ തലമുറയ്ക്ക് ജീവിതം സുഖകരമാക്കുന്നതില്‍ യൂജിന്‍ വഹിച്ച പങ്ക് അനുസ്മരിക്കപ്പെടും.
റ്റി.വി. റിമോട്ട് കണ്ടുപിടിച്ച യൂജിന്‍ പോളി അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക