Image

ഫസല്‍ വധക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന് നീട്ടി

Published on 23 May, 2012
ഫസല്‍ വധക്കേസ്: പ്രതികളുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന് നീട്ടി

കൊച്ചി: മുഹമ്മദ് ഫസല്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനാല്‍ പ്രതികളെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സിബിഐയുടെ ആരോപണം. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക