Image

സമരം തുടരുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്‌

Published on 23 May, 2012
സമരം തുടരുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്‌
ന്യൂഡല്‍ഹി: സമരം തുടരുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച കോടതി വിധി അംഗീകരിക്കാത്ത നടപടിക്കെതിരെയാണ് നോട്ടീസ് അയച്ചത്.

മെയ് ഒമ്പതിനാണ് പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ചത്. ബോയിങ് ഡ്രീംലൈനറിന്റെ പരിശീലനം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ചാണ് മെയ് എട്ടു മുതല്‍ പൈലറ്റുമാര്‍ സമരം തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക