Image

ചന്ദ്രശേഖരന്‍ വധം: സിജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 23 May, 2012
ചന്ദ്രശേഖരന്‍ വധം: സിജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
വടകര: റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ ന്യൂമാഹി സ്വദേശി സിജിത്ത് (34)എന്ന അണ്ണനെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ സംഘത്തിലെ സിജി
ത്തിനെ മൈസൂരില്‍നിന്നാണ് അറസ്റ്റു ചെയ്തത്. ആദ്യമായാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്.

കൊലപാതകികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍നിന്ന് ലഭിച്ച രക്തക്കറ പരിശോധിച്ചതിനെതുടര്‍ന്നാണ് സിജിത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചത്. അക്രമികളിലൊരാള്‍ക്ക് പരിക്കേറ്റിരിക്കാമെന്ന സൂചന പ്രകാരം നടത്തിയ അന്വേഷണമാണ് അക്രമിയെ കുടുക്കിയത്. കൈയ്ക്കുപരിക്കേറ്റതിനാല്‍ തലശ്ശേരി മിഷന്‍ ആസ്പത്രിയില്‍ ഇയാള്‍ ചികിത്സതേടിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

പരിക്കേറ്റ ഇയാളെ രാവിലെ 10.30ന് എത്തിച്ചെന്നും രാത്രിയോടെ ഡിസ്ച്ചാര്‍ജ് ചെയ്‌തെന്നും വിവരങ്ങള്‍ ലഭിച്ചു. രണ്ട് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ഇയാളെടുകൂടെ ഉണ്ടായിരുന്നു. ഇവരാണ് ഇയാളെ ആസ്പത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയുടെ മൊഴിയില്‍നിന്നാണ് ഈവിവരങ്ങള്‍ ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക