Image

യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് കിം ക്ളൈസ്റ്റേഴ്സ്

Published on 23 May, 2012
 യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് കിം ക്ളൈസ്റ്റേഴ്സ്

ബ്രസല്‍സ്: ഈ വര്‍ഷത്തെ യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കിം ക്ളൈസ്റ്റേഴ്സ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വിജയങ്ങള്‍ സമ്മാനിച്ച വേദിയാണ് യു.എസ് ഓപണെന്നും കരിയറിലെ നേട്ടങ്ങളില്‍ താന്‍ സന്തോഷവതിയാണെന്നും 28കാരിയായ ബെല്‍ജിയം താരം വ്യക്തമാക്കി.

വിവാഹശേഷം 2007ല്‍ താല്‍കാലികമായി കളിയില്‍ നിന്നും വിരമിച്ച ക്ളൈസ്റ്റേഴ്സ് 2009ലെ യു.എസ് ഓപണ്‍ വിജയത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 2010ലും അവര്‍ കിരീടം നിലനിര്‍ത്തി. 2011ല്‍ ആസ്ട്രേലിയന്‍ ഓപണ്‍ നേടിയ ഇവര്‍ ലോക ഒന്നാം നമ്പര്‍ താരം എന്ന പദവിയും സ്വന്തമാക്കി. എന്നാല്‍ പിന്നീട് പരിക്ക് തളര്‍ത്തിയ ഇവര്‍ ഈ വര്‍ഷം ആസ്ട്രേയലിയന്‍ ഓപണിന്റെ സെമി ഫൈനലില്‍ പുറത്താവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക