Image

എംപിമാരുടെ വാഹനങ്ങളില്‍ റെഡ്‌ ലൈറ്റിന്‌ വേണ്ടെന്ന്‌ സോണിയ

Published on 23 May, 2012
എംപിമാരുടെ വാഹനങ്ങളില്‍ റെഡ്‌ ലൈറ്റിന്‌ വേണ്ടെന്ന്‌ സോണിയ
ന്യൂഡല്‍ഹി: എംപിമാരുടെ ഔദ്യോഗിക വാഹനത്തിന്‌ മുകളില്‍ ചുവപ്പ്‌ ലൈറ്റ്‌ ഘടിപ്പിക്കുന്നതിനെതിരേ സോണിയാ ഗാന്ധി. എം.പിമാരുടെ അവകാശങ്ങള്‍ സംബന്ധിച്ച സഭാ സമിതിയാണ്‌ ചുവപ്പ്‌ ലൈറ്റിന്‌ ശിപാര്‍ശ ചെയ്‌തത്‌. എന്നാല്‍, ചൊവ്വാഴ്‌ച നടന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍, ചുവപ്പു ലൈറ്റിന്റെ പത്രാസ്‌ എം.പിമാര്‍ക്ക്‌ വേണ്ടതില്ലെന്ന അഭിപ്രായമാണ്‌ സോണിയ പ്രകടിപ്പിച്ചത്‌.

ദല്‍ഹിയിലെങ്കിലും ചുവപ്പുലൈറ്റ്‌ വെച്ച്‌ നടക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ്‌ എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. എം.എല്‍.എമാര്‍ക്ക്‌ പോലും സംസ്ഥാനങ്ങളില്‍ ചുവപ്പ്‌ ലൈറ്റ്‌ ഉപയോഗിക്കാമെന്ന്‌ പി.സി. ചാക്കോ എം.പി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക