Image

ഐഎസ്‌ഐ കൂട്ടുപിടിച്ച്‌ സിപിഎം കൊല്ലാന്‍ ശ്രമിക്കുന്നു: മമതാ ബാനര്‍ജി

Published on 23 May, 2012
ഐഎസ്‌ഐ കൂട്ടുപിടിച്ച്‌ സിപിഎം കൊല്ലാന്‍ ശ്രമിക്കുന്നു: മമതാ ബാനര്‍ജി
കൊല്‍ക്കത്ത: തന്നെ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെ കൂട്ടുപിടിച്ച്‌ സിപിഎം കൊല്ലാന്‍ ശ്രമിക്കുകയാണെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഐഎസ്‌ഐക്ക്‌ പുറമെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളായ വെനസ്വേല, വടക്കന്‍ കൊറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ സഹായവും സിപിഎം തേടുന്നുണ്ട്‌. മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തിയും തന്നെ വധിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നും മമത പറഞ്ഞു.

സിപിഎം തനിക്ക്‌ വധശിക്ഷ വിധിച്ചിരിക്കുകയാണ്‌. എല്ലാദിവസവും തന്റെ സൂപ്പര്‍ഇംപോസ്‌ ചെയ്‌ത ചിത്രങ്ങള്‍ ഫേസ്‌ബുക്കിലൂടെയും ഇ മെയിലിലൂടെയും പ്രചരിപ്പിക്കുകയാണ്‌ ഇവര്‍ എന്ന്‌ മമത വാഷിംഗ്‌ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക