Image

അറബ്‌ മേഖലയുടെ വികസനത്തില്‍ ഇന്ത്യക്കാരുടെ പങ്ക്‌ മഹത്തരം: ശൈഖ ലുബ്‌ന

Published on 23 May, 2012
അറബ്‌ മേഖലയുടെ വികസനത്തില്‍ ഇന്ത്യക്കാരുടെ പങ്ക്‌ മഹത്തരം: ശൈഖ ലുബ്‌ന
അബൂദബി: അറബ്‌ മേഖലയുടെ, പ്രത്യേകിച്ച്‌ ജി.സി.സി രാജ്യങ്ങളുടെ വികസനത്തില്‍ ഇന്ത്യന്‍ ജനതയുടെ പങ്കും അവരുടെ സംഭാവനകളും മഹത്തരമാണെന്ന്‌ യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന അല്‍ കാസിമി. മൂന്നാമത്‌ ദ്വിദിന അറബ്‌ഇന്ത്യ പങ്കാളിത്ത സമ്മേളനം ഉദ്‌ഘാടനം ചെയ്യവെയാണ്‌ ശൈഖ ലുബ്‌ന ഇന്ത്യക്കാരെ പ്രശംസിച്ചത്‌. നിരവധി ഇന്ത്യക്കാര്‍ ഇവിടെ ധനകാര്യ സേവനം, ഹെല്‍ത്ത്‌ കെയര്‍, മാനേജ്‌മെന്‍റ്‌, അക്കൗണ്ടിങ്‌, സിവില്‍ആര്‍ക്കിടെക്‌ചര്‍ എന്‍ജിനീയറിങ്‌ തുടങ്ങിയ മേഖലകളില്‍ വളരെ പ്രധാനപ്പെട്ട പദവികള്‍ വഹിക്കുന്നതായും ശൈഖ ലുബ്‌ന പറഞ്ഞു.

ഇന്ത്യയും അറബ്‌ ജനതയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണുള്ളത്‌. അടുത്ത കാലത്തായി ഈ ബന്ധം എല്ലാ മേഖലയിലും, പ്രത്യകിച്ച്‌ വ്യാപാരവാണിജ്യസാമ്പത്തിക മേഖലകളില്‍ വന്‍ തോതില്‍ ശക്തിപ്പെട്ടു. 1990ല്‍ ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്‌കരണം നടപ്പാക്കിയ ശേഷം സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്‌. ഇത്‌ കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ്‌ ഈ സമ്മേളനം സംഘടിപ്പിച്ചത്‌.

2000 ഏപ്രില്‍ മുതല്‍ 2012 ജനുവരി വരെ ഏതാണ്ട്‌ 2.6 ബില്യന്‍ ഡോളറാണ്‌ ജി.സി.സിയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായത്‌. ജി.സി.സിയില്‍ ഇന്ത്യയുടെ നേരിട്ടുള്ള നിക്ഷേപം 2.4 ബില്യനാണ്‌. ഇരു വിഭാഗവും സ്വതന്ത്ര വ്യാപാര കരാറിലെത്തുകയാണെങ്കില്‍ ഏറെ പ്രയോജനപ്പെടും. ഇന്ത്യമിഡില്‍ ഈസ്റ്റ്‌ കോറിഡോറിലെ 2013ഓടെ 34 ശതമാനം വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. അറബ്‌ രാജ്യങ്ങള്‍ക്കും യു.എ.ഇക്കും ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്താണ്‌. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്‌ ഇന്ത്യശൈഖ ലുബ്‌ന പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക