Image

കേരളത്തിലേക്ക്‌ നിക്ഷേപ സാധ്യത തേടി എം.എ. യൂസഫലി ചര്‍ച്ച നടത്തി

Published on 23 May, 2012
കേരളത്തിലേക്ക്‌ നിക്ഷേപ സാധ്യത തേടി എം.എ. യൂസഫലി ചര്‍ച്ച നടത്തി
അബൂദബി: കേരളത്തിലേക്ക്‌ അറബ്‌ രാജ്യങ്ങളില്‍നിന്ന്‌ നിക്ഷേപ സാധ്യത തേടി എം.കെ. ഗ്രൂപ്‌ മാനേജിങ്‌ ഡയറക്ടറും അബൂദബി ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ എം.എ. യൂസഫലി അറബ്‌ നിക്ഷേപകരുമായി ചര്‍ച്ച നടത്തി. വിവിധ അറബ്‌ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രധാന നിക്ഷേപകര്‍, ബിസിനസുകാര്‍ തുടങ്ങിയവരെ ബന്ധപ്പെട്ട അദ്ദേഹം, കേരളത്തിലെ സാധ്യതകള്‍ അവരെ ബോധ്യപ്പെടുത്തി. സമീപ കാലത്ത്‌ കേരളത്തില്‍ ആവിഷ്‌കരിച്ച പ്രധാന പദ്ധതികള്‍ എടുത്തുകാട്ടിയാണ്‌ യൂസഫലി നിക്ഷേപ സാധ്യത തേടിയത്‌.

അതേസമയം, കേരളം ഒരു വിവാദ സംസ്ഥാനമാണെന്നും അതിനാല്‍ അവിടെ നിക്ഷേപം നടത്തുന്നത്‌ സുരക്ഷിതമല്ലെന്നും ഒരു നിക്ഷേപകന്‍ ആശങ്ക പ്രകടിപ്പിച്ചതായി യൂസഫലി പിന്നീട്‌ പറഞ്ഞു. എന്നാല്‍, ഈ ആശങ്ക പരിഹരിക്കുന്ന വിധത്തില്‍ യൂസഫലി അദ്ദേഹത്തിന്‌ വിശദീകരണം നല്‍കി.
ഐ.ടി, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികള്‍ തുടങ്ങിയ പല മേഖലകളിലും നിക്ഷേപത്തിന്‌ താല്‍പര്യമുള്ളവരുണ്ട്‌. അവരെയെല്ലാം എമര്‍ജിങ്‌ കേരളയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. ഇത്‌ കേരളത്തെ നേരിട്ട്‌ മനസ്സിലാക്കാനും സാധ്യതകള്‍ അടുത്തറിയാനും അവരെ സഹായിക്കുമെന്നും യൂസഫലി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക