Image

ശ്രീപത്മനാഭ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കണം: പോലീസ്

Published on 13 July, 2011
ശ്രീപത്മനാഭ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കണം: പോലീസ്
തിരുവനന്തപുരം: നിധിശേഖരം കണ്ടെത്തിയ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കണമെന്ന് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇവിടെ ക്ഷത്രത്തിലെ കമാന്‍ഡോകളുടെ എണ്ണം കൂട്ടുക, ക്യാമറകളുടേയും സെന്‍സറുകളും എണ്ണം കൂട്ടുകയും ത്രിതല സുരക്ഷാസംവിധാനം ഒരുക്കണമെന്നും എഡി.ജി.പി കെ. വേണുഗോപാല്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിനുസമീപത്ത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണം. സുരക്ഷ ശക്തമാക്കുന്നതിനും പെട്ടെന്നുള്ള കടന്നാക്രമണം തടയുന്നതിനുമായി ക്ഷേത്രത്തിലേക്കുള്ള നാല് പ്രവേശനറോഡുകളിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. പല കെട്ടിടങ്ങളും രാജകുടുംബം ഇടപെട്ടാണ് വ്യക്തികള്‍ക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ അവരുടെകൂടി സമ്മതത്തോടെ മാത്രമേ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയുള്ളൂ. കെട്ടിടങ്ങള്‍ ഒഴിപ്പിക്കാതെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക