Image

ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണം: കേളി കുടുംബവേദി

ഷക്കീബ്‌ കൊളക്കാടന്‍ Published on 24 May, 2012
ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണം: കേളി കുടുംബവേദി
റിയാദ്‌: നാട്ടിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ നടപടികള്‍ക്കെതിരെ സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രശനങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഡോ. ബലരാമന്‍ കമ്മിറ്റി കേരള സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മാനേജ്‌മെന്റുകളുടെ അനുവാദത്തിന്‌ കാത്തു നില്‍ക്കാതെ നടപ്പാക്കാന്‍ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ തയാറാവണമെന്ന്‌ കേളി കുടുംബ വേദി കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി വനിതാ വേദി ഇനി മുതല്‍ കേളി കുടുംബ വേദിയാക്കി മാറ്റാനുള്ള ഭേദഗതിയും കണ്‍വന്‍ഷന്‍ അംഗീകരിച്ചു. രക്ഷാധികാരി സമിതി അംഗം മുഹമ്മദ്‌ കുഞ്ഞ്‌ വള്ളികുന്നം കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ആര്‍. ഉണ്ണികൃഷ്‌ണന്‍, നാസര്‍ കാരകുന്ന്‌, റഷീദ്‌ മേലേതില്‍, അക്‌ബര്‍ മമ്പാട്‌ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു പ്രസംഗിച്ചു. സെക്രട്ടറി ഷമീം ഹുസൈന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഷംലി അക്‌ബര്‍ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. ഷംല ചീനിക്കല്‍ സ്വാഗതവും, സിന്ധു ഷാജി നന്ദിയും പറഞ്ഞു.

കുടുംബ വേദിയുടെ ഭാരവാഹികളായി ഷമീം ഹുസൈന്‍ (പ്രസിഡന്റ്‌), സൈനബ അലവി, ശാന്തമ്മ കരുണാകരന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), സിന്ധു ഷാജി (സെക്രട്ടറി), നജ്‌മ നൗഷാദ്‌, സുനിത അശോകന്‍ (ജോ. സെക്രട്ടറിമാര്‍), നിസാ അക്‌ബര്‍ (ട്രഷറര്‍) എന്നിവരെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി ഫെമിന്‍ ഇക്‌ബാല്‍, ഷംല ചീനിക്കല്‍, സുനീറ റഹീം, ശ്രീജ ഉണ്ണി, റസിയ നാസര്‍, നിഷ ഭാസകരന്‍, അയിഷ അബ്‌ദുല്‍ റഹ്‌മാന്‍, ദീപ വാസുദേവന്‍, അയിഷ ഷറഫുദ്ദീന്‍, ഷംലി അക്‌ബര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണം: കേളി കുടുംബവേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക