Image

നിധിന്‍ ഗഡ്കരി വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍

Published on 24 May, 2012
നിധിന്‍ ഗഡ്കരി വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍
മുംബൈ: നിധിന്‍ ഗഡ്കരിയെ തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പ്രസിഡന്റിന്റെ കാലാവധി നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചു. നിലവില്‍ മൂന്ന് വര്‍ഷമാണ് പ്രസിഡന്റ് കാലാവധി. ഭരണഘടനയില്‍ ഭേദഗതി വരുത്തിയതോടെയാണ് ഗഡ്കരിക്ക് അധ്യക്ഷ പദവിയില്‍ തുടരാന്‍ കളം ഒരുങ്ങിയത്. 

ബിജെപിയുടെ ദ്വിദിന നിര്‍വാഹക സമിതി യോഗം മുംബൈയില്‍ തുടരുകയാണ്. കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ വിപുലപ്പെടുത്തണമെന്നും ആദിവാസികള്‍, ദളിതര്‍ തുടങ്ങിയവരുടെ ഇടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കണമെന്നും ഗഡ്കരി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം യോഗത്തിനെത്തി. 

2009 ഡിസംബര്‍ 19-നാണ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നിധിന്‍ ഗഡ്കരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 55-കാരനായ ഗഡ്കരി മഹാരാഷ്ട്ര സ്വദേശിയാണ്. മഹാരാഷ്ട്രയിലെ ശിവസേന - ബിജെപി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായും ഗഡ്കരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക