Image

തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ അനുമതി വൈകിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

Published on 24 May, 2012
തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ അനുമതി വൈകിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍: അനധികൃത സ്വത്ത്് സമ്പാദനക്കേസില്‍ ഐജി ടോമിന്‍ തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ അനുമതി വൈകിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തച്ചങ്കരിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് 2011 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തെളിവുകളടക്കമുളള രേഖകളും കൈമാറിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

പ്രോസിക്യൂഷന്‍ അനുമതി വൈകിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ തൃശൂര്‍ വിജിലന്‍സ് കോടതി പിന്നീട് പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക