Image

ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൈമണ്‍ മുട്ടത്തില്‍ Published on 13 July, 2011
ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: കെ.സി.എസിന്റെ പോഷകസംഘടനകളായ യുവജനവേദിയുടെയും കെ.സി.വൈ.എല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്‌നാനായ യൂത്ത് നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.സി.വൈ.എല്‍. പ്രസിഡന്റ് റ്റിമ്മി ഇടിയാലിയും, യുവജനവേദി പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളിയും അറിയിച്ചു. ജൂലൈ 16-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30 ന് ഇവാന്‍സ്റ്റണ്‍ ഹൈസ്‌കൂളില്‍ വച്ചാണ് യൂത്ത് നൈറ്റ് സംഘടിപ്പിക്കുന്നത്. ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്‌പോണ്‍സേഴ്‌സ് ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍ , ജോയി നെടിയകാലായില്‍ , ഷാജി എടാട്ട് എന്നിവരാണ്. ഗ്രാന്റ് സ്‌പോണ്‍സേഴ്‌സായി ബിജു പൂത്തുറയില്‍ , ജെയ്ബു കുളങ്ങര, ബേബി കാരിക്കല്‍ , തമ്പി ചെമ്മാച്ചേല്‍ , സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് സൈണ്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ മുന്നോട്ടുവന്നത് ഈ പ്രോഗ്രാമിന്റെ വിജയത്തിന് ഉണര്‍വേകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കെ.സി.എസിന്റെ യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ യൂത്ത് നൈറ്റ് ക്‌നാനായ സമുദായത്തിന് അഭിമാനകരമാണെന്ന് കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു. യുവജനവേദിയുടെയും കെ.സി.വൈ.എല്ലിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പുതുമയാര്‍ന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പബ്ലിസിറ്റി ചെയര്‍മാന്‍ അജോമോന്‍ പൂത്തുറയില്‍ അറിയിച്ചു.
ക്‌നാനായ യൂത്ത്‌നൈറ്റ്-2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്‌നാനായ യൂത്ത്‌നൈറ്റ്-2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്‌നാനായ യൂത്ത്‌നൈറ്റ്-2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക