Image

പള്ളിമുറ്റത്ത് പോലീസുകാരനെ കടിച്ചു പരിക്കേല്‌പിച്ചു

Published on 24 May, 2012
പള്ളിമുറ്റത്ത് പോലീസുകാരനെ കടിച്ചു പരിക്കേല്‌പിച്ചു
കോലഞ്ചേരി: സഭാ തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന പള്ളിമുറ്റത്ത് കാര്‍ ഓടിച്ചുകയറ്റിയത് തടഞ്ഞ പോലീസുകാരനെ കടിച്ച് പരിക്കേല്പിച്ചതായി പരാതി. കോലഞ്ചേരി പള്ളിയിലാണ് സംഭവം. പുത്തന്‍കുരിശ് സ്റ്റേഷനിലെ പോലീസുകാരനായ മുളന്തുരുത്തി തളിക്കോട്ടില്‍ വടക്കേക്കരയില്‍ മാത്യൂ തോമസാണ് (54) കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇടതുകൈയുടെ ചൂണ്ടുവിരലിന് പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 9.40ഓടെയായിരുന്നു സംഭവം. വള്ളിക്കാട്ടില്‍ യൊയാക്കി എന്നയാള്‍ക്കെതിരെ പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

പിതാവിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് സെമിത്തേരിയില്‍ പോകുവാനാണ് എത്തിയതെന്നും പോലീസ് ബലംപ്രയോഗിച്ച് തന്നെ തടഞ്ഞതായും യൊയാക്കി വ്യക്തമാക്കി. താക്കോല്‍ക്കൂട്ടം പിടിച്ച് വാങ്ങാന്‍ പോലീസ് ശ്രമിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ താക്കോലുരഞ്ഞാണ് പരിക്കേറ്റതെന്നും ഇയാള്‍ പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന പള്ളിമുറ്റത്ത് വാഹനം കയറ്റിയതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതിഷേധിച്ചു. വൈകീട്ട് പ്രതിഷേധ പ്രകടനവും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക