Image

ഫസല്‍ വധം: കാരായി രാജനും ചന്ദ്രശേഖരനും പിടിയില്‍ ?

Published on 25 May, 2012
ഫസല്‍ വധം: കാരായി രാജനും ചന്ദ്രശേഖരനും പിടിയില്‍ ?
തിരുവനന്തപുരം: തലശേരിയിലെ ഫസല്‍ വധക്കേസില്‍ സി.പി.എം തലശേരി മുന്‍ ഏരിയ സെക്രട്ടറിയും കണ്ണൂര്‍ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജനേയും തിരുവങ്ങാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനേയും അന്വേഷണ സംഘം അറസ്റ്റു ചെയ്തതായി സൂചന. കേസ് അന്വേഷിക്കുന്ന സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ സലീം സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ ഇവരെ കണ്ണൂരില്‍ നിന്ന് അറസ്റു ചെയ്തുവെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടു വരികയാണെന്നും സൂചനയുണ്ട്. 10 മണിയോടെ കൊല്ലത്ത് സി.ബി.ഐ സംഘം ഇവരേയും കൊണ്ട് എത്തിയതായാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം സി.ബി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തിക്കുന്ന ഇവരെ ഇവിടെ വച്ച് വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരായ ഇരു നേതാക്കളും കേസിലെ ഏഴും എട്ടും പ്രതികളാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും നിരവധി കേസുകളിലെ പ്രതികളുമായ സി.പി.എം പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സിപിഎം നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്കിയത്. കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും അറസ്റു ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക