Image

ചന്ദ്രശേഖരന്‍ വധം: തലശേരി ഏരിയാ കമ്മറ്റിയംഗം കസ്റഡിയില്‍

Published on 25 May, 2012
ചന്ദ്രശേഖരന്‍ വധം: തലശേരി ഏരിയാ കമ്മറ്റിയംഗം കസ്റഡിയില്‍
തലശേരി: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം തലശേരി ഏരിയാ കമ്മറ്റിയംഗത്തെ കസ്റഡിയിലെടുത്തു. ന്യൂമാഹിയില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗം വി.പി. രാമകൃഷ്ണന്‍ ആണ് കസ്റഡിയിലായത്. രാവിലെ രാമകൃഷ്ണന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം ഇയാളെ കസ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് തലശേരി ഏരിയാ കമ്മറ്റിയംഗം കസ്റഡിയിലാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിവരം ലഭിച്ചതായും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കസ്റഡിയിലെടുത്തതെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക