Image

ബാംഗളൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം: ഒരാള്‍ കീഴടങ്ങി

Published on 25 May, 2012
ബാംഗളൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം: ഒരാള്‍ കീഴടങ്ങി
കണ്ണൂര്‍: ഹോസ്റല്‍ മുറിയിലെ റാഗിംഗിനിടെ പൊള്ളലേറ്റു മരിച്ച ബാംഗളൂരില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്ന അജ്മലിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ കീഴടങ്ങി. കാസര്‍ഗോഡ് സ്വദേശി അനുരാജാണ് കീഴടങ്ങിയത്. ബാംഗളൂരിലെ ചിക്ബെല്ലാപൂരിലെ ശാഷിബ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്നു കണ്ണൂര്‍ കാപ്പാട് സ്വദേശിയായ അജ്മല്‍. മാര്‍ച്ച് 22 ന് രാത്രിയാണ് അജ്മലിന് പൊള്ളലേറ്റത്. ബാംഗളൂരിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 29 ന് മരിക്കുകയായിരുന്നു. കേസില്‍ അജ്മലിന്റെ മരണമൊഴിയനുസരിച്ച് നേരത്തെ ഒരാളെ അറസ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക