Image

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ജയലളിതയുടെ രൂക്ഷ വിമര്‍ശനം

Published on 25 May, 2012
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ജയലളിതയുടെ രൂക്ഷ വിമര്‍ശനം
ചെന്നൈ: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രൂക്ഷ വിമര്‍ശനം. എഐഎഡിഎംകെയെ അധികാരത്തിലെത്തിച്ച പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ജയലളിത പറഞ്ഞു.

പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ജയലളിത കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചത്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി അകാരണവും അന്യായവും അംഗീകരിക്കാനാകാത്തതുമാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയോട് നേരത്തെ വിഷയം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രം വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. തമിഴ്‌നാട്ടില്‍ 65,140 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ഒരു മാസം വേണ്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിഹിതം 52,806 കിലോ ലിറ്റര്‍ ആയും മെയില്‍ 44,580 കിലോലിറ്റര്‍ ആയും ഒരു കാരണവുമില്ലാതെ വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ 39, 429 കിലോലിറ്ററായി വിഹിതം കുറച്ചതായും ജയലളിത ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക