Image

പെട്രോള്‍ വില വര്‍ധനയില്‍ ഡിഎംകെയും പ്രതിഷേധത്തിലേക്ക്

Published on 25 May, 2012
പെട്രോള്‍ വില വര്‍ധനയില്‍ ഡിഎംകെയും പ്രതിഷേധത്തിലേക്ക്
ചെന്നൈ: പെട്രോള്‍ വില കുത്തനെ കൂട്ടിയതില്‍ യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്കും പ്രതിഷേധം. വില വര്‍ധന ഭാഗീകമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30 ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. വിലക്കയറ്റവും നാണയപ്പെരുപ്പവും മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് വിലവര്‍ധനയെന്നും ഡിഎംകെ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 30ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക