Image

ഈ ഹംസ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്നു

Published on 25 May, 2012
ഈ ഹംസ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്നു
ടി.കെ.ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസുകാരനായിരിക്കെ എ.കെ.ജിയുടെ സമരങ്ങളെ പുച്ഛിച്ച ആളാണ് ഹംസയെന്നും വി.എസ് പറഞ്ഞു. തനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ടി.കെ.ഹംസയ്ക്ക് കൃത്യമായ മറുപടിയാണ് കൊല്ലത്ത് ഇന്ന് വി.എസ് നല്‍കിയത്.

ഡി.സി.സി പ്രസിഡന്റായിരിക്കെ ഹംസ അന്ന് എ.കെ.ജിയെ അപഹസിച്ചു. സി.പി.ഐ.എം വളര്‍ന്നപ്പോള്‍ അതില്‍ ചേര്‍ന്ന് ഗുണമനുഭവിച്ചയാളാണ് ഹംസ. പാര്‍ട്ടി വളര്‍ന്നപ്പോള്‍ എം.എല്‍.എയും എം.പിയും മന്ത്രിയുമായി. ഇനിയും എന്തെങ്കിലും കിട്ടുമോ എന്ന കാത്തിരിപ്പിലാണ് ഹംസ.

അമരാവതിയില്‍ കൃഷിക്കാരെ കാടുകളിലേക്ക് ആട്ടിയിറക്കിയപ്പോള്‍ കൃഷിക്കാര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് സഖാവ് എ.കെ.ജി നിരാഹാരം അനുഷ്ഠിച്ചപ്പോള്‍ ഈ ഹംസ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്നു. അന്ന് കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ പോകാത്തെ ഗോപാല, ഗോപാല എന്ന് വിളിച്ച് എ.കെ.ജിയെ അപഹസിച്ചവനാണ് ഈ ഹംസ.

ഡാങ്കെയുടെ ഏകാധിപത്യത്തിനെതിരെ രൂവത്കരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. മുസഫര്‍ അഹമ്മദ് മുതല്‍ ഇമ്പിച്ചിബാവ വരെ ഞങ്ങള്‍ 32 പേരെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ഡാങ്കെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഞങ്ങള്‍ രൂപം നല്‍കിയ സി.പി.ഐ.എം എന്ന പാര്‍ട്ടി വളര്‍ന്ന് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ 10 ലക്ഷം പേര്‍ അണിനിരന്നപ്പോള്‍ അതില്‍ പങ്കെടുത്ത ഒരുത്തനാണ് ഈ ഹംസയെന്ന് വി.എസ് പരിഹസിച്ചു.

പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ പിന്നില്‍ നിന്ന് കുത്തിയയാളാണ് വി.എസ് എന്നായിരുന്നു മലപ്പുറത്ത് പ്രസംഗമധ്യേ ഹംസ പറഞ്ഞത്. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്നും ഹംസ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക