Image

നിലവാരമുള്ള വിദ്യാലയങ്ങള്‍ തുടങ്ങുന്നതില്‍ ഒബാമ പരാജയപ്പെട്ടു; ജിന്‍ഡാല്‍

Published on 25 May, 2012
നിലവാരമുള്ള വിദ്യാലയങ്ങള്‍ തുടങ്ങുന്നതില്‍ ഒബാമ പരാജയപ്പെട്ടു; ജിന്‍ഡാല്‍
വാഷിങ്‌ടണ്‍: അമേരിക്കയില്‍ നിലവാരമുള്ള സ്‌കൂളുകള്‍ തുടങ്ങുന്നതില്‍ പ്രസിഡന്റ്‌ ഒബാമ പരാജയപ്പെട്ടതായി ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ വെളിപ്പെടുത്തി'രാജ്യത്ത്‌ വിദ്യാഭ്യാസപരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്ന വലിയ വാഗ്‌ദാനങ്ങളുമായാണ്‌ ഒബാമ സ്ഥാനമേറ്റത്‌. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നതും നമ്മുടെ സാമ്പത്തികവ്യവസ്ഥ ആവശ്യപ്പെടുന്നതുമായ തരത്തിലുള്ള വിദ്യാലയങ്ങളാരംഭിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായതെന്നും ജിന്‍ഡാല്‍ വെളിപ്പെടുത്തി. പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായ മിറ്റ്‌ റോംനിയുടെ വിദ്യാഭ്യാസ നയങ്ങള്‍ പ്രത്യാശക്ക്‌ വകനല്‍കുന്നുവെന്നും ജിന്‍ഡല്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക