Image

ടിപി വധം: തലശേരി ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

Published on 25 May, 2012
ടിപി വധം: തലശേരി ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍
വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഏംഗം പി.പി. രാമകൃഷ്‌ണന്‍ അറസ്‌റ്റിലായി. കൊലപാതകത്തെക്കുറിച്ചു രാമകൃഷ്‌ണന്‍ മുന്‍കൂട്ടി അറിയാമായിരുന്നെന്നു പൊലീസിനു തെളിവു ലഭിച്ചു. പ്രതികള്‍ പലരും രാമകൃഷ്‌ണനുമായി ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. രാമകൃഷ്‌ണന്റെ പേരില്‍ ഗൂഢാലോചന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌. രാമകൃഷ്‌ണനെ ജാമ്യമില്ലാവകുപ്പ്‌ പ്രകാരമാണ്‌ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. കൊലപാതകം മുന്‍കൂട്ടി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്‌ പൊലീസ്‌ സംഘം കണ്ടെത്തിയത്‌.

കണ്ണൂര്‍ സ്വദേശി അഭിയെന്ന അഭിജിത്തും അറസ്‌റ്റിലായി. അഭിജിത്തിന്റെ ഉറ്റ സുഹൃത്താണ്‌ കേസില്‍ അറസ്റ്റിലായ സിജിത്ത്‌. അഭിജിത്താണ്‌ സിജിത്തിന്‌ രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്‌. ടിപിയുടെ കൊലപാതകവും മുറിവേറ്റതും അഭിജിത്തിനു അറിയാമായിരുന്നെന്നും പൊലീസ്‌ കണ്ടെത്തി.

ഇന്ന്‌ രാവിലെ പത്തുമണിക്കാണ്‌ ഇയാളെ പോലീസ്‌ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക