മെല്‍ബണ്‍: സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന പ്രണാമം - 2 എന്ന സ്‌റ്റേജ് ഷോയ്ക്ക് പുലരി വിക്‌ടോറിയയും, സ്‌കന്ദമാതാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കും ചേര്‍ന്ന് ആതിഥ്യമരുളുന്നു. മേയ് 26ന് വൈകുന്നേരം 5.30 മുതല്‍ രാത്രി ഒന്‍പത് വരെ റോവില്‍ സെക്കന്‍ഡറി കോളജ് തിയറ്ററില്‍ ആണ് ഷോ നടക്കുന്നത്.
പ്രശസ്ത ഗായകന്‍ മുഹമ്മദ് റഫിക്ക് സമര്‍പ്പണം ചെയ്യുന്ന ഈ പരിപാടിയില്‍ ഭരതനാട്യം, കഥക്, സമുദ്രനടനം, മുഹമ്മദ് റഫി ഹിറ്റ്‌സ് എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍. 11 പേരുള്‍പ്പെട്ട ഈ സംഘം ലോകപര്യടനത്തിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്.
പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥകും, ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യവും ഉണ്ടായിരിക്കുന്നതാണ്. മലയാളം, തമിഴ്, ചലച്ചിത്ര ഗാനങ്ങളിലൂടെ പ്രശസ്തയായ ഷീലാമണിയും ഉയര്‍ന്നുവരുന്ന പ്രതിഭയായ സിയ ഉള്‍ഹക്കും ചേര്‍ന്നൊരുക്കുന്ന മുഹമ്മദ് റാഫി ഹിറ്റ്‌സ് സംഗീതാസ്വാദര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.
ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും:
സുഷ: 0450 745 418
രമേഷ്: 0423 419 523
സുനില്‍: 0411811093
റോണി: 0421 125 239
വാര്‍ത്ത അയച്ചത്: ഷൈജു