കാലിഫോര്‍ണിയ: മോണ്ട് വിസ്റ്റയിലെ അപ്പാര്‍ട്‌മെന്റില്‍ തിങ്കളാഴ്ച
കൊല്ലപ്പെട്ട പാലാ സ്വദേശിനി ജലിന ജോര്‍ജിനെ(40) ഭര്‍ത്താവ് ശലഭ്
റസ്‌റ്റൊഗി(39) കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്
വ്യക്തമാക്കി. ശലഭ് റസ്റ്റോഗി എങ്ങെനയാണ് കൊലപാതകം നടത്തിയെന്നകാര്യം
പോലിസ് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അന്വേഷണത്തിനിടെ സംഭവസ്ഥലത്തു
നിന്ന് ആയുധങ്ങളൊന്നും കണെ്ടടുത്തിരുന്നില്ല.
ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു കൊലപാതകം. കേസില്‍ അറസ്റ്റിലായ
റസ്റ്റോഗിക്കെതിരായ കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവു ശിക്ഷ
ലഭിച്ചേക്കും. നേരത്തെ ജാമ്യം ലഭിക്കണമെമെങ്കില്‍ ഒരു മില്യന്‍ ഡോളര്‍
കെട്ടിവയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു.
തിങ്കളാഴ്ച റസ്റ്റോഗി പോലീസിനുമുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. ഇയാള്‍ തന്നെയാമ്
തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന കാര്യം പോലീസ് സ്റ്റേഷനില്‍
വിളിച്ചറിയിച്ചത്. 13 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മുന്നു
മക്കളുണ്ട്. അവരെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ ഏറ്റെടുത്തു. സംഭവ സമയത്ത്
മക്കളാരും വീട്ടിലുണ്ടായിരുന്നില്ല. റസ്റ്റോഗിയും കുടുംബവും നേരത്തെ
മാസച്ചുസെറ്റ്‌സില്‍ ആയിരുന്നു.അലര്‍ഗന്‍ എന്നഫാര്‍മസ്യുട്ടിക്കല്‍
കമ്പനിയില്‍ സീനിയര്‍ ക്ലിനിക്കല്‍ ഡേറ്റാ മാനേജര്‍ ആയിരുന്നു ജലിന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല