ബലരാമന്‍ കമ്മിറ്റി ശിപാര്‍ശകള്‍ അട്ടിമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം: വി.എസ്.
nursing ramgam
25-May-2012
കൊല്ലം: ആശുപത്രി മുതലാളിമാരുടെ ഭീഷണിക്ക് വഴങ്ങി നഴ്സുമാരുടെ വേതനവര്‍ധന
സംബന്ധിച്ച ഡോ. എസ്. ബലരാമന്‍ കമ്മിറ്റി ശിപാര്‍ശകള്‍ അട്ടിമറിച്ചാല്‍
ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
സ്വകാര്യആശുപത്രിയില്‍ നഴ്സുമാരെ പോലെ ജീവനക്കാരും കൊടിയചൂഷണത്തിന് ഇരയാവുകയാണ്. അവരുടെ സേവനവേതനവ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഗവ. നഴ്സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ നടത്തിയതാണ് ഇക്കൊല്ലം രാജ്യത്ത് നടന്ന ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭം. ആഴ്ചയില്‍ ഒരുഅവധിപോലും ലഭിക്കാതെ 15 മണിക്കൂര്‍ കഠിനാധ്വാനം ചെയ്തിട്ടും 2000 രൂപ മാത്രം ശമ്പളം ലഭിക്കുന്ന നഴ്സുമാരാണ് സമരത്തിനിറങ്ങിയത്. ജോലിസമയം എട്ടുമണിക്കൂറാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ജില്ലാ ആശുപത്രികള്‍ക്ക് താഴെയുള്ളയിടങ്ങളില്‍ ഇത് നടപ്പായിട്ടില്ല. 50 വര്‍ഷം മുമ്പത്തെ സ്റ്റാഫ് പാറ്റേണാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഒ.എസ്. മോളി അധ്യക്ഷതവഹിച്ചു. എ. ശ്രീകുമാര്‍, എം. ഷാജഹാന്‍, വി. ശ്രീകുമാര്‍, എസ്.യു. രാജീവ്, ജെ. മോഹന്‍കുമാര്‍, കെ. സുനില്‍കുമാര്‍, കെ. ശ്രീവത്സന്‍, സുശാന്ത് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ എം.എല്‍.എ ജെ. മേഴ്സിക്കുട്ടിയമ്മ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ഡി. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments