Image

എട്ടുവയസുകാരന്‍ സ്‌കോക്കിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 25 May, 2012
എട്ടുവയസുകാരന്‍ സ്‌കോക്കിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
സ്‌കോക്കി: സ്‌കോക്കി വില്ലേജിലെ ജോണ്‍ മിഡില്‍ട്ടണ്‍ എലിമെന്ററി സ്‌കൂളിനു സമീപം മെയിനും സെന്റ്‌ ലൂയീസും കൂടിച്ചേരുന്ന ജംഗ്‌ഷനില്‍ വെച്ച്‌ മെയ്‌ 21-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 4.24-ന്‌ നടന്ന കാര്‍ അപകടത്തില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു.

സ്‌കോക്കിയിലെ 69-മത്‌ സ്‌കൂള്‍ ഡിസ്‌ട്രിക്‌ടിലെ മാഡിസണ്‍ എലിമെന്ററി സ്‌കൂളിലെ രണ്ടാം ഗ്രേഡില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ്‌ അപകടത്തില്‍ മരിച്ച കാര്‍ട്ടര്‍ വോ.

ഈ അപകടത്തില്‍ മൂന്നു കാറുകള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും കുട്ടിയെ ഇടിച്ചുവീഴ്‌ത്തിയ കാറില്‍ സഞ്ചരിച്ചിരുന്ന ഹനില്‍ ഗോമാ എന്ന 23 വയസുള്ള ചെറുപ്പക്കാരി സ്‌കോക്കിയില്‍ തന്നെ സ്ഥിരതാമസക്കാരിയും മദ്യത്തിനും മയക്കുമരുന്നിനും അടിയമയായിട്ടുള്ളവരുമാണെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌.

പോലീസ്‌ സംഭവസ്ഥലത്ത്‌ എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മള്‍ട്ടിപ്പിള്‍ ഹെഡ്‌ ട്രോമോ ആയിട്ടാണ്‌ കുട്ടി മരിച്ചതെന്ന്‌ അധികൃതര്‍ വൈകിട്ട്‌ 8.18-ന്‌ സ്ഥിരീകരിച്ചു. കുക്ക്‌ കൗണ്ടി സര്‍ക്യൂട്ട്‌ കോര്‍ട്ട്‌ ജഡ്‌ജിയായ മാര്‍ഗരെറ്റ്‌ ക്യൂന്‍ 25,0000 ഡോളറിന്റെ ബോണ്ട്‌ വെച്ച്‌ ജൂണ്‍ 12-ലേക്ക്‌ കേസ്‌ മാറ്റിവെച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി സ്‌കോക്കിയില്‍ സ്ഥിരതാമസക്കാരായ വിയറ്റ്‌നാം സ്വദേശികളായ ന്യൂ വോയുടേയും ഹെലന്റേയും മൂത്ത മകനാണ്‌ മരിച്ച കാര്‍ട്ടര്‍ വോ. രണ്ടു വയസുകാരിയായ നീനേ ഏക സഹോദരിയാണ്‌.

സ്‌കൂള്‍ ഡിസ്‌ട്രിക്‌ട്‌ 69 വോ ഫാമിലിയ്‌ക്കും സ്‌മാരകത്തിനുമായി ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം കൊടുക്കുന്നു താത്‌പര്യമുള്ളവര്‍ http://fund69.org/donate എന്ന ലിങ്കില്‍ കയറി `for carter' എന്ന കുറിപ്പ്‌ എഴുതി വെയ്‌ക്കുക. അങ്ങനെ നോട്ട്‌ എഴുതാന്‍ സാധിക്കാത്തവര്‍ `ഫണ്ട്‌ 69 കോ ചെയര്‍ ആയ ജെസീക്കാ ഡെംമ്പോയുടെ jessicadembo@gmail.com എന്ന ഇ മെയിലില്‍ തങ്ങളുടെ തുക വോ ഫാമിലി ആന്‍ഡ്‌ മെമ്മോറിയല്‍ ഫണ്ടിലേക്ക്‌ ദാനമായി കൊടുക്കുന്നതാണെന്ന്‌ എഴുതി അറിയിക്കുക.
എട്ടുവയസുകാരന്‍ സ്‌കോക്കിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക