Image

പാക്കിസ്ഥാനില്‍ ബസപകടം; 20 മരണം

Published on 25 May, 2012
പാക്കിസ്ഥാനില്‍ ബസപകടം; 20 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ ബസപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ലാഹോറില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ റഹിം യാര്‍ ഖാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് റോഡില്‍ തെന്നി മറിയുകയായിരുന്നു. രാത്രി പത്തു മണിയ്ക്കു ശേഷമാണ് സംഭവം. കറാച്ചിയിലേയ്ക്കു പോകുകയായിരുന്ന ബസില്‍ 45ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക